അവസാന മിനുട്ടില്‍ ജീവശ്വാസമായി സമനില ഗോള്‍, എന്നിട്ടും ഷൂട്ടൗട്ടില്‍ തോല്‍വിയേറ്റു വാങ്ങി നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ

നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ഷൂട്ടൗട്ടില്‍ കീഴടക്കി ലോകകപ്പ് പുരുഷ ഹോക്കി ഫൈനലില്‍ കടന്ന് നെതര്‍ലാണ്ട്സ്. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2നു തുല്യത പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ വിജയം 4-3നു നെതര്‍ലാണ്ട്സിനൊപ്പം നിന്നു. മത്സരം 2-1നു നെതര്‍ലാണ്ട്സ് ജയിക്കുമെന്ന് കരുതിയ നിമിഷത്തിലാണ് ഓസ്ട്രേലിയയ്ക്ക് ആശ്വാസമായി എഡ്ഡി ഒക്കെന്‍ഡെന്‍ സമനില ഗോള്‍ കണ്ടെത്തിയത്. ആദ്യ പകുതിയില്‍ 2-0നു നെതര്‍ലാണ്ട്സ് ലീഡ് ചെയ്യുകയായിരുന്നു. രണ്ടാം പകുതിയിലാണ് ഓസ്ട്രേലിയ രണ്ട് ഗോളുകളും നേടിയത്.

ഒമ്പതാം മിനുട്ടില്‍ ഗ്ലെന്‍ ഷൂറ്മാനും 20ാം മിനുട്ടില്‍ സെവേ വാന്‍ ആസുമാണ് നെതര്‍ലാണ്ട്സിന്റെ സ്കോറര്‍മാര്‍. ടിം ഹോവാര്‍ഡ് 45ാം മിനുട്ടില്‍ ഓസ്ട്രേലിയയുടെ ആദ്യ ഗോള്‍ നേടി.

നാളെ നടക്കുന്ന ഫൈനലില്‍ ബെല്‍ജിയം ആണ് നെതര്‍ലാണ്ട്സിന്റെ ഫൈനലിലെ എതിരാളികള്‍. മൂന്നാം സ്ഥാനത്തിനായി ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ നേരിടും.

Previous articleസൗത്തിയ്ക്ക് അഞ്ച് വിക്കറ്റ്, പ്രതിരോധവുമായി ആഞ്ചലോ മാത്യൂസും നിരോഷന്‍ ഡിക്ക്വെല്ലയും ദിമുത് കരുണാരത്നേയും
Next articleവാറ്റ്ഫോർഡ് വീണ്ടും വിജയവഴിയിൽ