വാറ്റ്ഫോർഡിൽ നാണംകെട്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡിന് വാറ്റ്ഫോർഡിൽ നാണക്കേട്. പ്രീമിയർ ലീഗിലെ അവസാന സ്ഥാനക്കാരായ വാറ്റ്ഫോർഡിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് മറുപടിയില്ലാത്ത രണ്ടു ഗോളുകളുടെ പരാജയം ഇന്ന് ഏറ്റുവാങ്ങി. ലീഗിൽ ഇതുവരെ ആയിട്ട് ആകെ ഒരു ജയം മാത്രം ഉണ്ടായിരുന്ന ടീമാണ് ഇന്ന് ഒലെയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിജ്വ് വെള്ളം കുടിപ്പിച്ചത്.

ഇന്ന് തുടക്കം മുതൽ തന്നെ താളം കണ്ടെത്താൻ വിഷമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡിനെ ആണ് കാണാൻ ആയത്. രണ്ടാം പകുതിയുടെ തുടക്കത്തിലെ രണ്ട് അബദ്ധങ്ങൾ ആണ് യുണൈറ്റഡിന്റെ പരാജയത്തിലേക്ക് വഴി തെളിച്ചത്. ആദ്യ ഡിഹിയയുടെ വകയായിരുന്നു പിഴവ്. സാറിന്റെ ഒരു എളുപ്പം പിടിക്കാൻ ആകുന്ന ഷോട്ട് ഡിഹിയ വലയിലേക്ക് വിട്ടു. പിന്നാലെ ഒരു പെനാൾട്ടി സമ്മാനിച്ച് വാൻ ബിസാക വാറ്റ്ഫോർഡിന് രണ്ടാം ഗോൾ സമ്മാനിച്ചു. ഡീനി ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്‌.

അവസാനം പോഗ്ബയെ ഒക്കെ രംഗത്ത് ഇറക്കി നോക്കി എങ്കിലും ഒരു ഗോൾ പോലും മടക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായില്ല. ലീഗിൽ ഇപ്പോൾ എട്ടാം സ്ഥാനത്താണ് യുണൈറ്റഡ് ഉള്ളത്. 18 മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആകെ 6 മത്സരം മാത്രമാണ് യുണൈറ്റഡിന് ജയിക്കാൻ ആയത്.

Previous article22 വർഷം മുൻപത്തെ ജയസൂര്യയുടെ റെക്കോർഡ് പഴങ്കഥ, ചരിത്രമെഴുതി ഹിറ്റ്മാൻ
Next articleഇന്ത്യ കൊലമാസ്സ്! , ത്രില്ലറിൽ വെസ്റ്റിൻഡീസിനെ തോൽപ്പിച്ച് പരമ്പര സ്വന്തം