ഡ്രിങ്ക് വാട്ടർ ഇനി ആസ്റ്റൺ വില്ലയിൽ

na

Download the Fanport app now!
Appstore Badge
Google Play Badge 1

ചെൽസി താരം ഡാനി ഡ്രിങ്ക് വാട്ടർ ഇനി ആസ്റ്റൺ വില്ലയിൽ കളിക്കും. ഈ സീസൺ അവസാനം വരെയാണ് താരം ലോണിൽ വില്ലക്ക് വേണ്ടി കളിക്കുക. ബേൺലി താരത്തിന്റെ ലോൺ കരാർ റദ്ദ് ചെയ്തതോടെയാണ് ചെൽസി താരത്തെ വില്ലയിലേക്ക് അയച്ചത്.

2016 ൽ ലെസ്റ്ററിനെ പ്രീമിയർ ലീഗ് ജേതാക്കൾ ആക്കുന്നതിൽ നിർണായക പങ്ക് വഹിച്ച താരം 2017 ലാണ് ചെൽസിയിൽ എത്തുന്നത്. പക്ഷെ ചെൽസിയിൽ കാര്യാമായ അവസരം ലഭിച്ചില്ല. ഇതോടെയാണ് താരത്തിന് ഈ സീസണിന്റ തുടക്കത്തിൽ താരത്തെ ലോണിൽ അയച്ചത്. പക്ഷെ അവിടെയും സ്ഥിരം ഒരു ഇടം നേടാൻ താരം പരാജയപ്പെട്ടു. നിലവിൽ ലംപാർഡ് താരത്തിന് അവസരം നൽകാൻ സാധ്യതയില്ല എന്ന് ഉറപ്പായതോടെയാണ് വില്ല അവസരവുമായി എത്തിയത്.