തുടർ പരാജയങ്ങൾ, വാർനോക് കാർഡിഫ് സിറ്റിക്ക് പുറത്ത

ഇംഗ്ലീഷ് ചാംപ്യൻഷിപ് ക്ലബ്ബ് നീൽ വാർനോക്ക് ക്ലബ്ബ് പരിശീലക സ്ഥാനത്ത് നിന്ന് പുറത്ത്. തുടർച്ചയായി ജയങ്ങളില്ലാതെ വിഷമിക്കുന്ന ടീം നിലവിൽ ചാമ്പ്യൻഷിപ്പിൽ 14 ആം സ്ഥാനത്ത് ആയതോടെയാണ് വാർനോക്കിന് സ്ഥാനം ഒഴിയേണ്ടി വന്നത്.

കഴിഞ്ഞ സീസൺ പ്രീമിയർ ലീഗിൽ കളിച്ചെങ്കിലും ക്ലബ്ബ് റിലഗേഷൻ നേരിട്ടിരുന്നു. പക്ഷെ വാർനോക്കിനെ പുറത്താക്കാൻ ക്ലബ്ബ് തയ്യാറായിരുന്നില്ല. പക്ഷെ ചാംപ്യന്ഷിപ്പിലും പരാജയങ്ങൾ തുടർ കഥ ആയതോടെ ക്ലബ്ബ് അധികാരികൾക്ക് മാറി ചിന്തിക്കേണ്ടി വന്നു. ഇതോടെ വാർനോക്കിന്റെ മാനേജ്മെന്റ് കരിയറിനും അന്ത്യമാകും. ഇനി ഒരു ക്ലബ്ബിനെ പരിശീലിപ്പിക്കില്ല എന്ന് അദേഹം നേരത്തെ വ്യക്തമാക്കിയിരുന്നു.

Previous articleഹോപ്പിന്റെ സെഞ്ചുറിയിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പര തൂത്തുവാരി വെസ്റ്റിൻഡീസ്
Next articleU-17 വനിതാ ചാമ്പ്യൻഷിപ്പ്; ചീറ്റാസിനെ തോൽപ്പിച്ച് ടൈഗ്രസസ്