ഹോപ്പിന്റെ സെഞ്ചുറിയിൽ അഫ്ഗാനിസ്ഥാനെതിരായ പരമ്പര തൂത്തുവാരി വെസ്റ്റിൻഡീസ്

Photo:Twitter/@windiescricket

ഷായി ഹോപ്പ് പുറത്താവാതെ നേടിയ സെഞ്ചുറിയുടെ പിൻബലത്തിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പര 3-0ന് തൂത്തുവാരി വെസ്റ്റിൻഡീസ്. ഇന്ന് നടന്ന മൂന്നാമത്തെ ഏകദിന മത്സരത്തിൽ 5 വിക്കറ്റിന്റെ ജയമാണ് വെസ്റ്റിൻഡീസ് സ്വന്തമാക്കിയത്. 109 റൺസ് എടുത്ത് പുറത്താവാതെ നിന്ന ഷായി ഹോപ്പിന്റെ സെഞ്ചുറിയാണ് വെസ്റ്റിൻഡീസിന്റെ ജയം എളുപ്പമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 7 വിക്കറ്റ് നഷ്ടത്തിൽ 249 റൺസാണ് നേടിയത്. 86 റൺസ് എടുത്ത അസ്ഗർ അഫ്ഗാനും 50 റൺസ് എടുത്ത ഹസ്‌റത്തുള്ള സസലിന്റേയും 50 റൺസ് എടുത്ത് പുറത്താവാതെ നിന്ന മുഹമ്മദ് നബിയുടെയും പ്രകടനമാണ് അഫ്ഗാൻ സ്കോർ 249ൽ എത്തിച്ചത്.

തുടർന്ന് 250 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ വെസ്റ്റിൻഡീസ് അനായാസം ലക്‌ഷ്യം മറികടക്കുകയായിരുന്നു. സെഞ്ചുറി നേടിയ ഹോപ്പിന്റെ പ്രകടനത്തിന് പിന്നാലെ 42 റൺസ് എടുത്ത ചേസും 39 റൺസ് എടുത്ത കിങ്ങും മികച്ച പിന്തുണ നൽകി.

Previous articleഎ ടി പി ഫൈനൽസിൽ മെദ്വദേവിനെ മറികടന്നു സ്റ്റിസ്റ്റിപാസ്
Next articleതുടർ പരാജയങ്ങൾ, വാർനോക് കാർഡിഫ് സിറ്റിക്ക് പുറത്ത