മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വാൻ ബിസാകയാണ് ലിവർപൂളിൻ്റെ ട്രെന്റ് അർനോൾഡിനെക്കാൾ മികച്ച റൈറ്റ് ബാക്ക് എന്ന് ക്രിസ്റ്റ്യൽ പാലസ് താരം വാൻ ആൻഹോൾട്ട്. ഈ കാര്യത്തിൽ തനിക്ക് ഒരിത്തിരി സംശയം പോലും ഇല്ലാ എന്ന് വാൻ ആൻഹോൾട്ട് പറയുന്നു. ഡിഫൻസീവ് സൈഡ് നോക്കിയാൾ ട്രെന്റ് അർനോൾഡിന് ബിസാകയുടെ അടുത്തൊന്നും നിൽക്കാൻ ആവില്ല എന്നും അദ്ദേഹം പറഞ്ഞു.
ട്രെന്റിന് ഗോളും അസിസ്റ്റും ഒക്കെ ഉണ്ടാകുമായിരിക്കും പക്ഷെ നിങ്ങൾ വിങ്ങർമാരോട് ആർക്കെതിരെ കളിക്കാൻ ആണ് താല്പര്യം എന്ന് ചോദിച്ചാൽ ആരും വാൻ ബിസാകയുടെ പേര് പറയില്ല. കാരണം അവർക്ക് അറിയാം ബിസാകയെ മറികടക്കുക എളുപ്പമല്ല എന്ന്. സാഹയും സ്റ്റെർലിംഗും ഒക്കെ ബിസാക എതിരായി വരുന്നത് ഭയക്കുന്നുണ്ട് എന്നും അവർ അതുകൊണ്ടാണ് വിങ്ങുകൾ മാറുന്നത് എന്നും ആൻഹോൾട്ട് പറഞ്ഞു.


![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)





