മാഞ്ചസ്റ്റർ സിറ്റിയിൽ രണ്ട് പ്രധാന താരങ്ങൾക്ക് കൊറോണ

Newsroom

മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ട് പ്രധാന താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു. സിറ്റിയുടെ സ്ട്രൈക്കറായ ജീസുസും ഫുൾബാക്ക് കെയ്ല് വാൽക്കറും ആണ് പോസിറ്റീവ് ആയിരിക്കുന്നത്. രണ്ട് താരങ്ങളും സിറ്റിയുടെ ആഴ്സണലിനെതിരായ ലീഗ് കപ്പ് ക്വാർട്ടർ പോരാട്ടത്തിൽ കളിച്ചിരുന്നു. നാളെ ബോക്സിങ് ഡേ മത്സരത്തിൽ ഈ രണ്ട് താരങ്ങളും ഉണ്ടാവില്ല.

ഇരുവർക്കും രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. രണ്ട് പേരും 10 ദിവസം സെൽഫ് ഐസൊലേഷനിൽ പോകും. ലീഗിൽ അത്ര നല്ല പൊസിഷനിൽ അല്ല ഇപ്പോൾ സിറ്റി നിൽക്കുന്നത്. അതിനിടയിൽ ജീസുസിനെയും വാൽക്കറെയും നഷ്ടപ്പെട്ടത് സിറ്റിക്ക് വലിയ തിരിച്ചടിയാകും. ലീഗ് കപ്പ് സെമി ഫൈനലിന് മുമ്പ് എങ്കിലും രണ്ട് താരങ്ങളും തിരിച്ചെത്തും എന്നാണ് സിറ്റിയുടെ പ്രതീക്ഷ.