രണ്ട് ആഴ്ചത്തെ ഇടവേളക്ക് ശേഷം ഇംഗ്ലീഷ് ലരീമിയർ ലീഗ് ഇന്ന് അഞ്ചാം റൌണ്ട് മത്സരങ്ങൾ തുടങ്ങുമ്പോൾ ലംപാർഡിനെ കാത്തിരിക്കുന്നത് കടുത്ത പോരാട്ടം. വോൾവ്സിനെ അവരുടെ മൈതാനതാണ് ചെൽസിക്ക് ഇന്ന് നേരിടാനുള്ളത്. ഇന്ന് വൈകീട്ട് 7.30 നാണ് മത്സരം കിക്കോഫ്.
ആദ്യ നാല് മത്സരങ്ങളിൽ കേവലം ഒരു ജയം മാത്രം നേടാനായ ചെൽസിക്ക് ഇന്നത്തെ മത്സരം നിർണായകമാണ്. ഇന്നത്തെ മത്സര ഫലം പ്രതികൂലമായാൽ അത് ലംപാർഡിനെ കാര്യമായി തന്നെ ബാധിക്കും. ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരങ്ങൾ തുടങ്ങും മുൻപ് ജയത്തോടെ ഫോമിലെത്താനാകും ലംപാർഡിന്റെ ശ്രമം. പക്ഷെ ഗോളുകൾ ക്ഷണിച്ചു വാങ്ങുന്ന പ്രതിരോധം തന്നെയാണ് അവരുടെ തലവേദന. റൂഡിഗർ പരിക്ക് മാറി എത്തിയിട്ടുണ്ടെങ്കിലും കളിക്കാൻ സാധ്യത കുറവാണ്. ആക്രമണ നിരയിൽ അബ്രഹാം മികച്ച ഫോമിലാണ്. മൗണ്ടും കാര്യമായ പ്രകടനങ്ങൾ നടത്തുന്നുണ്ട്. പുലിസിക്കിനെ ഫോമിലേക്ക് ഉയർത്തുക എന്നതും ലംപാർഡിന് വെല്ലുവിളിയായി നിലനിൽക്കുന്നു.
എസ്പിരിട്ടോ സാന്റോയുടെ ടീം ഇതുവരെ ഒരു മത്സരം പോലും ജയിച്ചിട്ടില്ലെങ്കിലും മികച്ച ആക്രമണ നിരയാണ് അവരുടെ കരുത്ത്. ഹിമനസും, നെവസും അവർക്ക് പ്രതീക്ഷയാണ്. കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട ബോളിക്ക് ഇന്ന് കളിക്കാനാവില്ല.