മെസ്സിയും ഡെംബലെയും ഇല്ല, വലൻസിയക്ക് എതിരായ ബാഴ്സലോണ സ്ക്വാഡ്

- Advertisement -

ബാഴ്സലോണയുടെ വലൻസിയക്ക് എതിരായ മത്സരത്തിനായുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. മെസ്സി സ്ക്വാഡിൽ ഇടം പിടിച്ചിട്ടില്ല. പരിക്ക് മാറാത്ത മെസ്സി ഡോർട്മുണ്ടിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും കളിച്ചേക്കില്ല എന്നാണ് ബാഴ്സലോണ പരിശീലകൻ വാല്വെർഡെ പറയുന്നത്. മെസ്സി മാത്രമല്ല ഡെംബലെ, ഉംറ്റിറ്റി, നെറ്റോ എന്നിവരും പരിക്ക് കാരണം ടീമിൽ ഇല്ല.

പരിക്ക് മാറിയ സുവാരസ് സ്ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ ആദ്യ ഇലവനിൽ സുവാരസ് ഉണ്ടാകുമോ എന്നത് സംശയമാണ്. യുവതാരം അൻസു ഫതിയെ തുടർച്ചയായ മൂന്നാം മത്സരത്തിലും ബാഴ്സലോണ സ്ക്വാഡിൽ ഉൾപ്പെടിത്തിയിട്ടുണ്ട്.

സ്ക്വാഡ്;

Advertisement