ആസ്റ്റൺ വില്ലയ്ക്ക് അവസാനം ഒരു വിജയം

നീണ്ട കാലമായി വിജയമില്ലാതെ നിൽക്കുകയായിരുന്ന ആസ്റ്റൺ വില്ലയ്ക്ക് ഒരു നിർണായക വിജയം. ഇന്ന് ക്രിസ്റ്റൽ പാലസിനെ നേരിട്ട ആസ്റ്റൺ വില്ല എതിരില്ലാത്ത രണ്ടു ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. ഈജിപ്ഷ്യൻ താരമായ ട്രെസഗെയുടെ ഇരട്ട ഗോളുകളാണ് ആസ്റ്റൺ വില്ലയ്ക്ക് വിജയം നൽകിയത്. റിലഗേഷൻ ബാറ്റിലിൽ ആസ്റ്റൺ വില്ലയ്ക്ക് വലിയ ഊർജ്ജം ആകും ഈ മൂന്ന് പോയന്റ്.

45ആം മിനുട്ടിലും 59ആം മിനുട്ടിലും ആയിരുന്നു ട്രെസഗയുടെ ഗോളുകൾ. ഈ ഗോളുകളോടെ ട്രെസഗയ്ക്ക് ഈ സീസണിൽ അഞ്ചു ലീഗ് ഗോളുകളായി. ഈ വിജയം ആസ്റ്റൺ വില്ലയെ 35 മത്സരങ്ങളിൽ നിന്ന് 30 പോയന്റിൽ എത്തിച്ചു. ഇപ്പോൾ 18ആം സ്ഥാനത്താണ് വില്ല ഉള്ളത്. റിലഗേഷൻ സോണിന് പുറത്തുള്ള വാറ്റ്ഫോർഡിനേക്കാൾ നാലു പോയന്റ് പിറകിലാണ് ഇപ്പോഴും വില്ല ഉള്ളത്.

Previous articleഫെരാരിക്ക് വമ്പൻ തിരിച്ചടി, സീസണിലെ ആദ്യ ജയം കണ്ട് ഹാമിൾട്ടൻ
Next articleറാമോസും കാർവഹാലും തിരികെയെത്തി, റയൽ നാളെ ഗ്രനഡയ്ക്ക് എതിരെ