ന്യൂ കാസിലിനെതിരെ വില്ലക്ക് അനായാസ ജയം

na

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗിൽ ആസ്റ്റൺവില്ലക്ക് ന്യൂ കാസിൽ യുണൈറ്റഡിന് എതിരെ  അനായാസ വിജയം. എതിരില്ലാത്ത 2 ഗോളുകൾക്കാണ് വില്ല സ്വന്തം മൈതാനത്ത് ജയിച്ചു കയറിയത്. ജയത്തോടെ ലീഗ് ടേബിളിൽ 15 ആം സ്ഥാനത്തേക്ക് ഉയരാൻ വില്ലക്കായി. ന്യൂ കാസിൽ 14 ആം സ്ഥാനത്താണ്.

ആദ്യ പകുതിയിൽ നേടിയ 2 ഗോളുകളാണ് വില്ലക്ക് 3 പോയിന്റുകൾ സമ്മാനിച്ചത്. 32 ആം മിനുട്ടിൽ ക്യാപ്റ്റൻ ജാക് ഗ്രീലിഷിന്റെ അസിസ്റ്റിൽ നിന്ന് കോണർ ഹുറിഹാനെ, 36 ആം മിനുട്ടിൽ അൻവർ ഹെഗാസി എന്നിവരാണ് ഗോളുകൾ നേടിയത്. മധ്യനിരയിൽ ക്യാപ്റ്റൻ ഗ്രീലിഷ് നടത്തിയ നല്ല പ്രകടനമാണ് വില്ല ജയത്തിൽ നിർണായകമായത്.