ചുവപ്പ് കാർഡും പെനാൾട്ടി നഷ്ടവും, ഷെഫീൽഡിന് രണ്ടാം പരാജയം

20200922 011558
- Advertisement -

പ്രീമിയർ ലീഗിൽ ഷെഫീൽഡ് യുണൈറ്റഡിന് തുടർച്ചയായ രണ്ടാം പരാജയം. ഇന്ന് ആസ്റ്റൺ വില്ലയെ നേരിട്ട ഷെഫീൽഡ് യുണൈറ്റഡിനെ ചുവപ്പ് കാർഡും ഒപ്പം ഒരു പെനാൾട്ടി നഷ്ടവും ആണ് ചതിച്ചത്. ആസ്റ്റൺ വില്ല എതിരില്ലാത്ത ഒരു ഗോളിന്റെ വിജയം ഇന്ന് നേടി. ആദ്യ പകുതിയിൽ ഷെഫീൽഡിന് 12ആം മിനുട്ടിൽ തന്നെ അവരുടെ താരം ഏഗനെ ചുവപ്പ് കാർഡ് കാരണം നഷ്ടമായി. പിന്നീട് 80 മിനുട്ടുകളോളം ഷെഫീൽഡിന് 10 പേരുമായി കളിക്കേണ്ടി വന്നു.

എങ്കിലും 34ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ ലീഡ് എടുക്കാനുള്ള അവസരം ഷെഫീൽഡിന് ലഭിച്ചു. പക്ഷെ‌ ലുൻഡ്സ്ട്രാമിന്റെ പെനാൾട്ടി ആസ്റ്റൺ വില്ലയുടെ പുതിയ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് തടഞ്ഞു. പിന്നീട് ഷെഫീൽഡ് പൂർണ്ണമായും ഡിഫൻസിൽ ഊന്നിയാണ് കളിച്ചത്. രണ്ടാം പകുതിയിൽ ആണ് ആസ്റ്റൺ വില്ല വിജയ ഗോൾ നേടിയത്. 63ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് അവരുടെ ഡിഫൻഡർ കോൻസയാണ് വിജയ ഗോൾ നേടിയത്. ആസ്റ്റൺ വില്ലയുടെ ലീഗിലെ ആദ്യ മത്സരമായിരുന്നു ഇത്.

Advertisement