ഡീൻ ഹെൻഡേഴ്സൺ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിനായി അരങ്ങേറും

20200921 220845
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ ഗോൾ കീപ്പർ ഡീൻ ഹെൻഡേഴൺ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി അരങ്ങേറ്റം നടത്തും. അവസാന രണ്ട് സീസണുകളിലായി ഷെഫീൽഡ് യുണൈറ്റഡിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ച ഡീൻ ഹെൻഡേഴ്സന്റെ മികവ് മാഞ്ചസ്റ്റർ ജേഴ്സിയിലും കാണാൻ ആകുമോ എന്നാണ് ആരാധകർ ഉറ്റു നോക്കുന്നത്. ഇന്ന് ലീഗ് കപ്പിൽ ലുട്ടണെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് നേരിടുന്നത്.

പ്രീമിയർ ലീഗിൽ നടന്ന ആദ്യ മത്സരത്തിൽ ഡി ഹിയ ആയിരുന്നു യുണൈറ്റഡ് വലയ്ക്ക് മുന്നിൽ ഉണ്ടായിരുന്നത്. ഡി ഹിയയെ മറികടന്ന് യുണൈറ്റഡിന്റെ ഒന്നാം ഗോൾ കീപ്പർ ആകാൻ ആഗ്രഹിക്കുന്ന താരമാണ് ഡീൻ ഹെൻഡേഴ്സൺ. അതുകൊണ്ട് തന്നെ ഇന്ന് മികച്ചു നിൽക്കാൻ ഉറച്ചാകും ഡീൻ ഇറങ്ങുന്നത്. 23കാരനായ താരം 2011 മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ട്.

Advertisement