ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അതുഗ്രൻ ഫോമിലുള്ള ആസ്റ്റൺ വില്ല ജയം തുടരുന്നു. നോട്ടിങ്ഹാം ഫോറസ്റ്റിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വില്ല ഇന്ന് തോൽപ്പിച്ചത്. തരം താഴ്ത്തൽ ഒഴിവാക്കാൻ പൊരുതുന്ന ഫോറസ്റ്റ് ആദ്യ പകുതിയിൽ വില്ലയെ ഗോൾ അടിക്കാൻ അനുവദിച്ചില്ല. പലപ്പോഴും മികച്ച അവസരവും ആദ്യ പകുതിയിൽ ഫോറസ്റ്റ് തുറന്നു. ആദ്യ പകുതിയിൽ ലിയോൺ ബെയ്ലിക്ക് പരിക്കേറ്റത് വില്ലക്ക് തിരിച്ചടിയായി. രണ്ടാം പകുതിയിൽ വില്ല ഫോറസ്റ്റ് പ്രതിരോധം മറികടന്നു.
48 മത്തെ മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ ബ്രട്രാന്റ് ട്രയോറ തുടർച്ചയായ രണ്ടാം മത്സരത്തിൽ വില്ലക്ക് ആയി വല കുലുക്കി. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ജേക്കബ് റംസിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ഒലി വാകിൻസ് വില്ല ജയം ഉറപ്പിക്കുക ആയിരുന്നു. ലോകകപ്പിന് ശേഷം ഇംഗ്ലീഷ് താരം നേടുന്ന പത്താം ഗോൾ ആയിരുന്നു ഇത്. ഉനയ് എമറെ ഏറ്റെടുത്ത ശേഷം സ്വപ്ന കുതിപ്പ് നടത്തുന്ന വില്ല ആറാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഫോറസ്റ്റ് പതിനെട്ടാം സ്ഥാനത്തേക്ക് വീണു.