പ്രീമിയർ ലീഗ് ടീമുകൾ ഉടൻ പരിശീലനം പുനരാരംഭിക്കാൻ സാധ്യത ഉണ്ട് എന്നതിനാൽ വിദേശത്തുള്ള താരങ്ങളോട് തിരിച്ചുവരാം ആവശ്യപ്പെട്ടിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. അടുത്ത ഏഴു ദിവസത്തിനകം താരങ്ങൾ ഒക്കെ മടങ്ങി മാഞ്ചസ്റ്ററിൽ എത്തണം എന്നാണ് ക്ലബ് ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 18നേക്ക് പരിശീലനം പുനരാരംഭിക്കാൻ ആയി ശ്രമിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.
ഇതിനായി അവരുടെ ട്രെയിനിങ് ഗ്രൗണ്ടായ കാരിങ്ടൺ അണുവിമുക്തമാക്കി ഒരുക്കിയിട്ടുണ്ട് മാഞ്ചസ്റ്റർ യുണൈറ്റഡ്. പോർച്ചുഗീസ് താരമായ ബ്രൂണൊ ഫെർണാണ്ടസ് ഇപ്പോൾ പോർച്ചുഗലിൽ ആണ് ഉള്ളത്. ഡിഫൻഡർ ലിൻഡെലോഫ് സ്വീഡനിലുമാണ് ഉള്ളത്. ഈ രണ്ടു താരങ്ങളും ഉടൻ മാഞ്ചസ്റ്ററിലേക്ക് തിരിക്കും.