മുഹമ്മദ് റഫീഖ് വീണ്ടും ഈസ്റ്റ് ബംഗാളിൽ

- Advertisement -

മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റഫീഖ് വീണ്ടും ഈസ്റ്റ് ബംഗാളിൽ എത്തി. മുംബൈ സിറ്റിയുടെ താരമായിരുന്ന റഫീഖ് ഈസ്റ്റ് ബംഗാളുമായി മൂന്ന് വർഷത്തെ കരാർ ഒപ്പുവെച്ചതായാണ് വിവരം. വിങ്ങിലും അറ്റാക്കിംഗ് മിഡ്ഫീൽഡിലും കളിക്കുന്ന താരമാണ് റഫീഖ്. ഈ സീസണിൽ മുംബൈ സിറ്റിയിൽ ആകെ 6 മത്സരങ്ങൾ മാത്രമെ റഫീഖിന് കളിക്കാൻ‌ ആയിരുന്നുള്ളൂ.

2014 മുതൽ 2018 വരെ ഈസ്റ്റ് ബംഗാൾ താരമായിരുന്നു റഫീഖ്. ലോണടിസ്ഥാനത്തിൽ ആയിരുന്നു മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ചിരുന്നത്. മുമ്പ് എ ടി കെ കൊൽകത്തയ്ക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. യുണറ്റഡ് സ്പോർട്സ് ക്ലബിൽ കരിയർ ആരംഭിച്ച താരം കഴിഞ്ഞ ഐ ലീഗിൽ ഈസ്റ്റ് ബംഗാളിന്റെ ക്യാപ്റ്റൻ ആം ബാൻഡ് വരെ അണിഞ്ഞിട്ടുണ്ട്.

Advertisement