വാർഡിക്ക് ഇരട്ട ഗോളുകൾ, അവസാനം ലെസ്റ്ററിന് ഒരു ജയം

- Advertisement -

അങ്ങനെ നാലു മത്സരങ്ങൾക്ക് ശേഷം ലെസ്റ്റർ സിറ്റിക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ക്രിസ്റ്റൽ പാലസിനെയാണ് ലെസ്റ്റർ സിറ്റി പരാജയപ്പെടുത്തിയത്. മറുപടിയില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ലെസ്റ്റർ സിറ്റിയുടെ വിജയം. ഗോളടിക്കാൻ ആകുന്നില്ല എന്ന വിമർശനങ്ങൾക്ക് ഒക്കെ റോഡ്ജസിന്റെ ടീം രണ്ടാം പകുതിയിൽ മറുപടി പറയുന്നതാണ് കാണാൻ കഴിഞ്ഞത്.

49ആം മിനുട്ടിലെ ഇഹെനാചോ ആണ് ലെസ്റ്ററിന്റെ ആദ്യ ഗോൾ നേടിയത്. ബാക്കി രണ്ട് ഗോളുകളും വാർഡിയുടെ വക ആയിരുന്നു. 77ആം മിനുട്ടിൽ ഹാവി ബാർനെസിന്റെ പാസിൽ നിന്നായിരുന്നു വാർഡിയുടെ ആദ്യ ഗോൾ. 90ആം മിനുട്ടിൽ വാർഡി രണ്ടാം ഗോളും നേടി. ഈ രണ്ട് ഗോളുകളോടെ വാർഡി പ്രീമിയർ ലീഗിൽ 100 ഗോളുകൾ പൂർത്തിയാക്കി. ഈ സീസണിൽ വാർഡിക്ക് 21 ഗോളുകളുമായി. ജയം ലെസ്റ്റർ സിറ്റിയെ മൂന്നാം സ്ഥാനത്ത് തന്നെ നിർത്തും. 33 മത്സരങ്ങളിൽ നിന്ന് 58 പോയന്റാണ് ലെസ്റ്ററിന് ഉള്ളത്.

Advertisement