പ്രീമിയർ ലീഗിലെ ഏപ്രിൽ മാസത്തെ മികച്ച താരമായി ലെസ്റ്റർ സിറ്റി സ്ട്രൈക്കർ ജെമി വാർഡി തിരഞ്ഞെടുക്കപ്പെട്ടു. ലെസ്റ്റർ സിറ്റിക്കായി ഈ കഴിഞ്ഞ മാസത്തിൽ കാഴ്ചവെച്ച തകർപ്പൻ പ്രകടനമാണ് താരത്തിനെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്. ഫെബ്രുവരിയിൽ നാലു മത്സരങ്ങൾ കളിച്ച വാർഡി അഞ്ചു ഗോളുകളാണ് നേടിയത്.
ആഴ്സണലിനെതിരെയും ഹഡേഴ്സ് ഫീൽഡിനെതിരെ ഇരട്ട ഗോളുകൾ വാർഡി ഏപ്രിലിൽ നേടിയിരുന്നു. ഇത് കൂടാതെ വെസ്റ്റ് ഹാമിനെതിരെയും വാർഡി ഗോൾ നേടി. ഈ സീസണിൽ ടോപ് 6 ടീമിൽ നിന്നെല്ലാതെ ഒരു താരം പ്ലയർ ഓഫ് ദി മന്ത് പുരസ്കാരം നേടുന്നത് ഇതാദ്യമാണ്