വരാനെ ഒരു മാസത്തോളം കളിക്കില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

20211104 015014

മാഞ്ചസ്റ്റർ യുണൈറ്റഡിന് വമ്പൻ തിരിച്ചടി. അവരുടെ സെന്റർ ബാക്കായ വരാനെയുടെ പരിക്ക് സാരമുള്ളതാണ് എന്ന് ക്ലബ് അറിയിച്ചു. വരാനെ ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും എന്നും മാഞ്ചസ്റ്റർ യുണൈറ്റഡ് അറിയിച്ചു. വലിയ മത്സരങ്ങൾ തന്നെ വരാനെയ്ക്ക് നഷ്ടമാകും. മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, വിയ്യറയൽ, വാറ്റ്ഫോർഡ് എന്നീ മത്സരങ്ങൾക്ക് വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടാകില്ല.

ഒരു പരിക്ക് മാറി എത്തി രണ്ടാം മത്സരത്തിലമ്മ്് വരാനെക്ക് വീണ്ടും പരിക്കേറ്റത്. അറ്റലാന്റയ്ക്ക് എതിരായ മത്സരത്തിലെ ആദ്യ പകുതിയിൽ ആണ് വരാനെ പരിക്കേറ്റ് പുറത്ത് പോയത്. ഹാംസ്ട്രിങ് ഇഞ്ച്വറി ആണ്. വരാനെ തിരിച്ച് ആദ്യ ഇലവനിൽ എത്തും വരെ ലിൻഡെലോഫ്, മഗ്വയർ, എറിക് ബയി എന്നിവരെ ആകും ഒലെ ആശ്രയിക്കുക.

Previous articleതുടർച്ചയായ രണ്ടാം ചാമ്പ്യൻസ് ലീഗ് മത്സരത്തിലും വമ്പൻ ജയവുമായി സ്പോർട്ടിങ് ലിസ്ബൺ
Next articleകോമാൻ പോയതോടെ കൗട്ടീനോയുടെ ബാഴ്സലോണ കാലം അവസാനിക്കുന്നു