വരാനെയ്ക്ക് പരിക്ക്, മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്ക

വലിയ മത്സരങ്ങളുടെ നീണ്ട നിര മുന്നിൽ ഇരിക്കെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശങ്ക ഉയർത്തി കൊണ്ട് അവരുടെ പ്രധാന സെന്റർ ബാക്കായ വരാനെയ്ക്ക് പരിക്കേറ്റിരിക്കുക ആണ്. ഇന്നലെ യുവേഫ നാഷൺസ് ലീഗ് ഫൈനലിന് ഇടയിൽ ആണ് വരാനെക്ക് പരിക്കേറ്റത്. മസിൽ ഇഞ്ച്വറി ആണെന്നാണ് പ്രാഥമിക വിലയിരുത്തൽ. താരം ആദ്യ പകുതിയിൽ കളം വിട്ടിരുന്നു. വരാനെയ്ക്ക് 2-3 ആഴ്ച എങ്കിലും വിശ്രമം വേണ്ടി വന്നേക്കും. ഹാരി മഗ്വയറും പരിക്കേറ്റ് പുറത്താണ് എന്നത് കൊണ്ട് തന്നെ യുണൈറ്റഡ് ഡിഫൻസിന് വരും ദിവസങ്ങൾ പ്രയാസകരമാകും.

ഇരുവരുയും അഭാവത്തിൽ ലിൻഡെലോഫും എറിക് ബയിയും ആകും യുണൈറ്റഡ് ഡിഫൻസിൽ ഇറങ്ങുക. ലെസ്റ്റർ സിറ്റി, അറ്റലാന്റ, ലിവർപൂൾ, സ്പർസ് എന്നീ വലിയ ടീമുകളാണ് അടുത്ത മത്സരങ്ങളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ ഉള്ളത്.