ഐപിഎൽ ടീമിനായി അദാനി ഗ്രൂപ്പും രംഗത്ത്

ഐപിഎലില്‍ പുതിയ രണ്ട് ടീമുകളുടെ ടെണ്ടര്‍ നടപടികള്‍ ഇന്നല അവസാനിച്ചപ്പോള്‍ അഹമ്മദാബാദ് ടീമിനായി അദാനി ഗ്രൂപ്പും രംഗത്തെന്ന് സൂചന. ടെണ്ടര്‍ നടപടികളുടെ ഡോക്യുമെന്റ് ഗ്രൂപ്പ് വാങ്ങിയെന്നാണ് ലഭിയ്ക്കുന്ന വിവരം. അഹമ്മദാബാദ്, ലക്നൗ, ധര്‍മ്മശാല, ഗുവഹാട്ടി, റാ‍ഞ്ചി, കട്ടക് എന്നിവിടങ്ങളിൽ നിന്നുള്ള ഫ്രാഞ്ചൈസികള്‍ക്കാണ് ബിസിസിഐയുടെ വിജ്ഞാപനം. ഇതിൽ തന്നെ അഹമ്മദാബാദും ലക്നൗവുമാണ് ഏറ്റവും അധികം സാധ്യതയുള്ള ഫ്രാഞ്ചൈസികള്‍.

2000 കോടി രൂപയാണ് അടിസ്ഥാന വിലയായി ബിസിസിഐ സെറ്റ് ചെയ്തിരിക്കുന്നത്. ഈ ഡോക്യുമെന്റ് വാങ്ങുവാന്‍ റീഫണ്ട് ലഭിയ്ക്കാത്ത പത്ത് ലക്ഷം രൂപയാണ് തല്പരകക്ഷികള്‍ നല്‍കേണ്ടത്. ഒക്ടോബര്‍ 25ന് ശേഷം പുതിയ ടീമുകളെ ബിസിസിഐ പ്രഖ്യാപിക്കും.