വരാനെ തിരികെയെത്തുന്നു

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന് ആശ്വാസ വാർത്തകൾ ആണ് വരുന്നത്. അവരുടെ സെന്റർ ബാക്കായ വരാനെ പരിക്ക് മാറി തിരികെ എത്തുകയാണ്. വരാനെ ഈ വാരാന്ത്യത്തിൽ നടക്കുന്ന നോർവിച് സിറ്റിക്ക് എതിരായ മത്സരത്തിൽ മാച്ച് സ്ക്വാഡിൽ തിരികെ എത്തും എന്നാണ് ക്ലബ് നൽകുന്ന വിവരങ്ങൾ. എഡിസം കവാനിയും ആ മത്സരത്തിന് തിരികെയെത്തും.

വരാനെ അവസാന ഒരു മാസത്തോളമായി പുറത്തിരിക്കുകയാണ്. വലിയ മത്സരങ്ങൾ ഒക്കെ വരാനെയ്ക്ക് നഷ്ടമായി. മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ആഴ്സണൽ, വിയ്യറയൽ, വാറ്റ്ഫോർഡ്, ക്രിസ്റ്റൽ പാലസ് എന്നീ മത്സരങ്ങൾക്ക് ഒന്നും വരാനെ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്നില്ല. വരാനെയുടെ വരവ് പുതിയ പരിശീലകൻ റാഗ്നിക്കിന് വലിയ കരുത്താകും.