ചാമ്പ്യൻസ് ലീഗിൽ ഇന്ന് നിർണായക പോരാട്ടം, ഗ്രൂപ്പ് കടക്കാതെ പുറത്തകുമോ എന്ന പേടിയിൽ അത്ലറ്റിക്കോ മാഡ്രിഡും മിലാനും

ചാമ്പ്യൻസ് ലീഗിൽ ഇന്ന് നാലു ഗ്രൂപ്പുകളിലെ അവസാന മത്സരങ്ങൾ ആണ്. ആകെ എട്ടു മത്സരങ്ങൾ ഇന്ന് നടക്കും. ഏറ്റവും ആവേശകരമായ മത്സരങ്ങൾ നടക്കുന്ന ഗ്രൂപ്പ് ബിയിൽ ആണ്. അവിടെ ലിവർപൂൾ നേരത്തെ തന്നെ പ്രീക്വാർട്ടർ യോഗ്യത നേടിയിട്ടുണ്ട് എങ്കിലും ബാക്കി മൂന്ന് ടീമുകൾക്കും ഇന്ന് നോക്കൗട്ട് റൗണ്ട് പ്രതീക്ഷ ഉണ്ട്. അഞ്ചു പോയിന്റുള്ള പോർട്ടോ ഇന്ന് നാലു പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡിനെ പോർച്ചുഗലിൽ വെച്ച് നേരിടും. മിലാനിൽ വെച്ച് മിലാൻ ലിവർപൂളിനെയും നേരിടും. മിലാനും നാലു പോയിന്റ് ആണുള്ളത്.

ഇന്നത്തെ ഫിക്സ്ചറുകൾ;

PSG vs Club Brugge – 11.15
RB Leipzig vs Manchester City – 11.15
Milan va Liverpool – 1.30
Ajax vs Sporting – 1.30
Dortmund vs. Besiktas – 1.30
Porto vs Atletico Madrid – 1.30
Real Madrid vs Inter Milan – 1.30
Shaktar vs Sheriff- 1.30