മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും എന്ന് പ്രഖ്യാപിച്ച് വരാനെ

Newsroom

Picsart 24 05 14 16 25 16 863
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്ക് വരാനെ ക്ലബ് വിടും എന്ന് ഉറപ്പായി. താരം ഇന്ന് ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് യാത്ര പറഞ്ഞു. നാളെ നടക്കുന്ന ന്യൂകാസിലിന് എതിരായ മത്സരം ആകും തന്റെ അവസാന ഹോം മത്സരം എന്ന് യുണൈറ്റഡ് ആരാധകരോടായി വരാനെ പറഞ്ഞു.

വരാനെ 23 11 21 18 32 22 759

ഈ സീസൺ അവസാനം വരെയുള്ള കരാർ മാത്രമെ വരാനെയ്ക്ക് യുണൈറ്റഡിൽ ഉള്ളൂ.
ജനുവരി മുതൽ വരാനെ ഫ്രീ ഏജന്റാണ്. അവസാന രണ്ട് സീസണിൽ അധികമായി യുണൈറ്റഡിനൊപ്പം ഉണ്ടായിരുന്ന വരാനെക്ക് കുറച്ച് കാലമായി ഫിറ്റ്നസ് പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ടെൻ ഹാഗ് അടുത്ത സീസണിൽ പുതിയ സെന്റർ ബാക്കുകളെ വാങ്ങാൻ ശ്രമിക്കും എന്നാണ് സൂചന. വരാനെയെ തേടി സൗദി അറേബ്യൻ ക്ലബുകൾ ഇപ്പോൾ രംഗത്ത് ഉണ്ട്. യുവന്റസും താരവുമായി ചർച്ചകൾ നടത്തുന്നുണ്ട്.

വരാനെ ഈ സീസണിൽ കളിച്ചപ്പോൾ നല്ല പ്രകടനം കാഴ്ചവെച്ചു എങ്കിലും നിരന്തരം പരിക്ക് അദ്ദേഹത്തിന് വില്ലനായി വന്നിരുന്നു. ഇപ്പോഴും വരാനെ പരിക്കേറ്റ് പുറത്താണ്‌.