ബംഗ്ലാദേശ് ടി20 ലോകകപ്പ് ടീം പ്രഖ്യാപിച്ചു

Newsroom

Picsart 24 05 14 15 18 06 900
Download the Fanport app now!
Appstore Badge
Google Play Badge 1

അവസാനം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) അവരുടെ 2024 T20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചു. 2022ലെ അവസാന ടി20 ലോകകപ്പിൽ തിരഞ്ഞെടുക്കപ്പെടാതിരുന്ന മധ്യനിര ബാറ്റ്‌സ്മാൻ മഹ്മൂദുള്ളയ്ക്ക് ടീമിൽ ഇടം ലഭിച്ചു. സീനിയർ താരം ഷാക്കിബ് അൽ ഹസനും ടീമിൽ ഉണ്ട്. ഇതുവരെ നടന്ന എല്ലാ ടി20 ലോകകപ്പിലും കളിച്ചിട്ടുള്ള താരമാണ് ഷാകിബ്.

ബംഗ്ലാദേശ് 24 05 14 15 17 53 935

ഷാന്റോ ആണ് ടീമിനെ നയിക്കുന്നത്. സിംബാബ്‌വെ പരമ്പരയ്ക്കിടെ പരിക്കേറ്റ തസ്കിൻ അഹമ്മദും ടീമിൽ ഉണ്ട്. അദ്ദേഹം ലോകകപ്പിനു മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. തസ്കിൻ ടീമിൻ്റെ വൈസ് ക്യാപ്റ്റൻ കൂടിയാണ്.

Bangladesh squad: Najmul Hossain Shanto (c), Taskin Ahmed (vc), Litton Das, Soumya Sarkar, Tanzid Hasan, Shakib Al Hasan, Towhid Hridoy, Mahmudullah, Jaker Ali, Tanvir Islam, Mahedi Hasan, Rishad Hossain, Mustafizur Rahman, Shoriful Islam, Tanzim Hasan

Reserves: Hasan Mahmud, Afif Hossain