ഫുട്ബോളിൽ വാർ വേണ്ട എന്ന മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരവും ഇപ്പോഴത്തെ ഡാർബി കൗണ്ടി പരിശീലകനുമായ വെയ്ൻ റൂണി. വർ വഴി എടുക്കുന്ന തീരുമാനങ്ങൾ ദയനീയമാണെന്ന് ചൂണ്ടിക്കാട്ടി ആണ് വാർ വേണ്ട എന്ന് റൂണി വാദിക്കുന്നത്. ഈ കഴിഞ്ഞ ആഴ്ച തന്നെ വാർ വിവാദപരമായ തീരുമാനങ്ങൾ പ്രീമിയർ ലീഗിൽ എടുത്തിരുന്നു. ഇത്തരം തീരുമാനങ്ങളെങ്ങനെ ആണ് എടുക്കുന്നത് എന്ന് മനസ്സിലാകുന്നില്ല എന്ന് റൂണി പറഞ്ഞു.
വാർ എടുത്തു കളയുന്നതാണ് ഫുട്ബോളിന് നല്ലത് എന്നും റൂണി പറഞ്ഞു. റഫറിമാർക്ക് തെറ്റു പറ്റും എങ്കിലും അവരുടെ വിധിക്ക് വിടുന്നതാണ് കളിക്ക് നല്ലത് എന്നു റൂണി പറഞ്ഞു. വാർ ഫുട്ബോളിൽ നിന്ന് ഒരുപാട് വികാരങ്ങൾ എടുത്തു കളയുകയാണ്. അദ്ദേഹം പറയുന്നു. ഒരു ഗോൾ അടിച്ചാൽ അത് ആഹ്ലാദിക്കാൻ ഒന്നോ രണ്ടോ മിനുട്ട് കാത്തിരിക്കേണ്ടി വരുന്നത് അത്ര നല്ല അവസ്ഥ അല്ല എന്നും റൂണി പറഞ്ഞു.