പ്രീമിയർ ലീഗിൽ വീണ്ടും ശ്രദ്ധാ കേന്ദ്രമായി വീഡിയോ അസിസ്റ്റന്റ് റഫറി. ഇന്ന് നടന്ന ചെൽസി- സ്പർസ് പോരാട്ടത്തിൽ ആണ് വീണ്ടും VAR വിവാദങ്ങളിൽ പെട്ടത്. കളിയുടെ രണ്ടാം പകുതിയിൽ സ്പർസ് താരം ല സെൽസോ ചെൽസി ക്യാപ്റ്റൻ സെസാർ ആസ്പിലിക്വെറ്റയെ ചവിട്ടിയത് VAR പരിശോധിച്ചെങ്കിലും താരത്തിന് ചുവപ്പ് കാർഡ് നൽകേണ്ടതില്ല എന്ന VAR റഫറിമാരുടെ തീരുമാനമാണ് എല്ലാവരെയും ഞെട്ടിച്ചത്.
ല സെൽസോ അപകടകരമായ ഫൗളാണ് വരുത്തിയത് എന്ന് കളി കണ്ട എല്ലാവരും പറഞ്ഞെങ്കിലും VAR അതൊരു മഞ്ഞ കാർഡ് നൽകാൻ പോലും ഉള്ള ഫൗൾ ആണെന്ന് വിലയിരുത്തിയില്ല. ഇതിനേക്കാൾ ഒക്കെ തമാശയായത് ഈ തീരുമാനം തെറ്റി പോയെന്ന് VAR കൈകാര്യം ചെയ്യുന്ന അധികാരികൾ തന്നെ സമ്മതിച്ചതാണ് !! അത് മാനുഷിക പിഴവ് മാത്രമാണ് എന്നാണ് അവരുടെ പക്ഷം. നേരത്തെ ചെൽസി- മാഞ്ചസ്റ്റർ യൂണൈറ്റഡ് മത്സരത്തിന് ഇടയിലും VAR തീരുമാനങ്ങൾ വിവാദമായിരുന്നു.