ഏഷ്യ ഇലവൻ – വേൾഡ് ഇലവൻ മത്സരത്തിനുള്ള താരങ്ങളുടെ പേരുകൾ തീരുമാനിച്ചിട്ടില്ലെന്ന് ഗാംഗുലി

Photo: Twitter/@BCCI

ബംഗ്ലാദേശിൽ നടക്കുന്ന ഏഷ്യ ഇലവൻ – വേൾഡ് ഇലവൻ മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളുടെ പേരുകൾ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി. കഴിഞ്ഞ ദിവസം മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ താരങ്ങളുടെ വിവരങ്ങൾ പല മാധ്യമങ്ങളും പുറത്തുവിട്ടിരുന്നു.

നേരത്തെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി, ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി, ഓപ്പണർ ശിഖർ ധവാൻ, സ്പിൻ ബൗളർ കുൽദീപ് യാദവ് എന്നിവരുടെ പേരുകളാണ് പങ്കെടുക്കുന്നവരുടെ പട്ടികയിൽ ഉണ്ടായിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ പ്രകാരം താരങ്ങളുടെ ലഭ്യത അനുസരിച്ച് തീരുമാനിക്കുമെന്നും സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്.

ബംഗ്ലാദേശ് രാഷ്ട്ര പിതാവ് ഷെയ്ഖ് മജിബുർ റഹ്മാന്റെ നൂറാം ജനംദിനത്തോട് അനുബന്ധിച്ചാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഏഷ്യ ഇലവനും വേൾഡ് ഇലവനും തമ്മിലുള്ള രണ്ട് മത്സരങ്ങൾ സംഘടിപ്പിച്ചത്. മാർച്ച് 18നും 21നും ധാക്കയിൽ വെച്ചാണ് മത്സരങ്ങൾ നടക്കുക.