മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ഒലെ സോൾശ്യാറിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും മുൻ യുണൈറ്റഡ് പരിശീലകൻ ലൂയി വാൻ ഹാൽ. ഗോളി ഡി ഹെയക്ക് തൊട്ട് മുൻപിൽ ബസ് പാർക്ക് ചെയ്യുന്നു എന്നാണ് വാൻ ഹാൽ യുണൈറ്റഡ് പരിശീലകനെതിരെ ഉയർത്തുന്ന ആരോപണം. ഒലെ താത്കാലിക പരിശീലകനായിരിക്കെ മികച്ച പ്രകടനം നടത്തിയിരുന്ന യുണൈറ്റഡ് പിന്നീട് അദ്ദേഹം സ്ഥിരം പരിശീലകനായതോടെ പ്രകടനത്തിൽ പിറകോട്ട് പോയിരുന്നു.
‘ യുണൈറ്റഡിൽ ഒലെയുടെ സ്വാധീനം എനിക്ക് കാണാൻ പറ്റുന്നുണ്ട്, അദ്ദേഹം ഏറ്റെടുത്തപ്പോൾ അവർ ഒന്നുമായിരുന്നില്ല, യുണൈറ്റഡ് ആന്റി ഫുട്‌ബോൾ ആണ് കളിച്ചിരുന്നത്, ഒലെയും ബസ് പാർക്ക് ചെയ്യാൻ മടിയുള്ള ആളല്ല. നിങ്ങൾ വിചാരിക്കുന്നതിനെക്കാൾ പ്രതിരോധ ഫുട്‌ബോൾ ആണ് അയാൾ കളിക്കുന്നത്’ എന്നാണ് ഡച് പരിശീലകന്റെ വിലയിരുത്തൽ. മാർകസ് റാഷ്ഫോഡിന്റെ വേഗതയെ മുതലാക്കിയുള്ള വെറും കൗണ്ടർ അറ്റാക്കിങ് ശൈലി മാത്രമാണ് ഇപ്പോൾ യുണൈറ്റഡിന്റെ തന്ത്രം എന്നും മുൻ ബാഴ്സ പരിശീലകൻ യുണൈറ്റഡിന്റെ ശൈലിയെ വിലയിരുത്തി.
2016 ലാണ് വാൻ ഹാലിനെ മാറ്റി യുണൈറ്റഡ് മൗറീഞ്ഞോയെ പരിശീലകനായി നിയമിയിച്ചത്.