“വാൻ ഹാൽ താൻ കണ്ട ഏറ്റവും മോശം പരിശീലകൻ” – ഡിമറിയ

20210902 164956

മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ താൻ ഉണ്ടായിരുന്ന കാലത്ത് തനിക്ക് തിളങ്ങാൻ കഴിയാത്തതിന് കാരണം അപ്പോഴത്തെ യുണൈറ്റഡ് പരിശീലകൻ വാൻ ഹാൽ ആണെന്ന് അർജന്റീനൻ താരം ഡിമറിയ. അന്ന് റയൽ മാഡ്രിഡിൽ നിന്ന് വലിയ പ്രതീക്ഷയുമായാണ് ഡി മറിയ ഇംഗ്ലണ്ടിൽ എത്തിയത് എങ്കിലും താരത്തിന് മാഞ്ചസ്റ്റർ ജേഴ്സിയിൽ തിളങ്ങാൻ ആയിരുന്നില്ല. ഒരു സീസൺ കൊണ്ട് താരം ക്ലബ് വിടുകയും ചെയ്തിരുന്നു. എന്നാൽ തന്റെ ഫോം ആയിരുന്നില്ല പ്രശ്നം എന്നുൻ വാൻ ഹാൽ ആയിരുന്നു പ്രശ്നം എന്നും ഡി മറിയ പറഞ്ഞു.

താൻ തന്റെ കരിയറിൽ കണ്ട ഏറ്റവും മോശം പരിശീലകൻ ആയിരുന്നു വാൻ ഹാൽ എന്ന് ഡി മറിയ പറഞ്ഞു. അദ്ദേഹത്തിന് അദ്ദേഹത്തേക്കാൾ ശ്രദ്ധ വേറെ ആർക്കും ലഭിക്കുന്നത് ഇഷ്ടമല്ല എന്നും ഡി മറിയ പറഞ്ഞു. താൻ നന്നായി കളിച്ചാലും തന്നെ നിരന്തരം സ്ഥലം മാറ്റിയൊക്കെ കളിപ്പിച്ച് സ്ഥിരത നശിപ്പിക്കുകയാണ് അദ്ദേഹം ചെയ്തത്. ഇപ്പോഴത്തെ പി എസ് ജി താരം പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഏഴാം നമ്പറിൽ ഒരു കാര്യവും ഇല്ലായെന്നും. അതു വെറും ഒരു നമ്പർ മാത്രമാണെന്നും ഡി മറിയ പറഞ്ഞു.

Previous articleഇഷാൻ പണ്ടിത ഇനി ജംഷദ്പൂർ താരം
Next articleഅശ്വിനെ പുറത്തിരുത്തിയതിനെതിരെ വിമർശനവുമായി മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ