വാൻ ഡെ ബീകിന് പ്രീമിയർ ലീഗിനോട് ഇണങ്ങാൻ കുറച്ച് സമയം വേണം എന്ന് സിയെച്

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിങ് ആയ വാൻ ഡെ ബീക് പ്രീമിയർ ലീഗിൽ യുണൈറ്റഡിന്റെ ആദ്യ ഇലവനിൽ ഇതുവരെ എത്തിയിട്ടില്ല. യുണൈറ്റഡ് ആരാധകർക്ക് അടക്കം ഇതിൽ ആശങ്ക ഉണ്ട് എങ്കിലും ഭയക്കേണ്ടതില്ല എന്നാണ് ചെൽസി താരം സിയെച് പറയുന്നത്. മുമ്പ് നാലു വർഷത്തോളം അയാക്സിൽ സിയെചും വാൻ ഡെ ബീകും ഒരുമിച്ച് കളിച്ചിട്ടുണ്ട്.

വാൻ ഡെ ബീകിന് പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാൻ സമയം വേണം എന്ന് സിയെച് പറയുന്നു. എല്ലാവർക്കും അങ്ങനെയാണ്. വാൻ ഡെ ബീക് വരുന്നത് വേറെ ഒരു രാജ്യത്ത് നിന്നാണ്. അയാക്സിന്റെയും യുണൈറ്റഡിന്റെയും ശൈലിയും മാറ്റമാണ്. ഇതൊക്കെ കൊണ്ട് തന്നെ എല്ലാത്തിനും സമയം എടുക്കും എന്നും സിയെച് പറഞ്ഞു. വാൻ ഡെ ബീക് അദ്ദേഹത്തിന്റെ മികവ് എന്തായാലും മാഞ്ചസ്റ്റർ യുണൈറ്റഡിൽ തെളിയിക്കും എന്നും സിയെച് പറഞ്ഞു. നാളെ ചെൽസിയും മാഞ്ചസ്റ്റർ യുണൈറ്റഡും പരസ്പരം ഏറ്റുമുട്ടാനിരിക്കെ ആണ് സിയെചിന്റെ വാക്കുകൾ.

Advertisement