“എൽ ക്ലാസികോ തന്നെ ഇപ്പോഴും ലോകത്തെ ഏറ്റവും മികച്ച മത്സരം”

- Advertisement -

എൽ ക്ലാസികോയ്ക്ക് തുല്യമാകാൻ വേറെ ഒരു മത്സരം ഫുട്ബോൾ ലോകത്ത് ഇല്ല എന്ന് ലാലിഗ പ്രസിഡന്റ് ഹവിയർ തെബാസ്. എൽ ക്ലാസികോ എന്നത് സ്പെയിനിൽ ഉള്ളവർക്ക് വെറും ഒരു സാധാ ലീഗ് മത്സരമാകും. എന്നാൽ അതല്ല ലോകത്തിലെ ബാക്കിയുള്ളവർക്ക് എന്ന് തെബസ് പറഞ്ഞു. അവർക്ക് ഇതൊരു അത്ഭുതം ആണെന്നും അത് എന്നും നില നിൽക്കും എന്നും തെബസ് പറഞ്ഞു. നാളെയാണ് ഈ സീസണിലെ ആദ്യ എൽ ക്ലാസികോ നടക്കുന്നത്.

ആരാധകർ ഇല്ല എന്നത് ഫുട്ബോളിന് തിരിച്ചടി ആണ് എന്നും എന്നാൽ ആരാധകർ ഇല്ലെങ്കിലും ലോകം ഫുട്ബോൾ കാണുന്നുണ്ട് എന്നും ആസ്വദിക്കുന്നുണ്ട് എന്നും തെബാസ് പറഞ്ഞു. അവസാന ആഴ്ചകളിൽ ഫുട്ബോൾ കാണുന്ന ടെലിവിഷം പ്രേക്ഷകരുടെ എണ്ണം കൂടിയിട്ടുണ്ട്.എൽ ക്ലാസികോയ്ക്ക് അത് റെക്കോർഡായി മാറും എന്നും തെബസ് പറയുന്നു. ലയണൽ മെസ്സി ബാഴ്സലോണ വിടുന്നത് ആലോചിച്ച് മാത്രമാകണം എന്നും മെസ്സിക്ക് ബാഴ്സലോണ വിട്ടാൽ നഷ്ടമാകും എന്നും തെബസ് കൂട്ടിച്ചേർത്തു.

Advertisement