ഇനിയും ബെഞ്ചിൽ ഇരുത്തല്ലേ..!! പ്രതീക്ഷ നൽകുന്ന പ്രകടനവുമായി വാൻ ഡെ ബീക്

20210923 123449
Credit: Twitter

ഇന്നലെ വെസ്റ്റ് ഹാമിനെതിരെ പരാജയപ്പെട്ടതിൽ നിരാശ ഉണ്ടെങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഏറെ ആശ്വാസം ലഭിക്കുന്ന ഒന്ന് രണ്ട് വ്യക്തിഗത മികവുകൾ ഇന്നലെ കാണാൻ കഴിഞ്ഞു. ഒന്ന് ജേഡൻ സാഞ്ചോയുടെ പ്രകടനവും മറ്റൊന്ന് മധ്യനിരയിൽ വാൻ ഡെ ബീക് നടത്തിയ പ്രകടനവും ആയിരുന്നു. വാൻ ഡെ ബീകിന്റെ പ്രകടനത്തിൽ തന്നെയാകും മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ഏറെ സന്തോഷിക്കുന്നത്. മധ്യനിരയിൽ മാറ്റിചിന് ഒപ്പം ഇറങ്ങിയ വാൻ ഡെ ബീക് ഏവരെയും തൃപ്തിപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

രണ്ട് പാസ നേരാവണ്ണം ചെയ്യാൻ അറിയാത്ത ഫ്രെഡിനെക്കാൾ ഏരെ ഭേദമാണ് വാൻ ഡെ ബീകിനെ മധ്യനിരയിൽ കളിപ്പിക്കുന്നത് എന്ന് ഏവരെയും ബോധ്യപ്പെടുത്താൻ താരത്തിനായി. ഡിഫൻസിൽ നിന്ന് പന്ത് വാങ്ങി അറ്റാക്കുകൾ ബിൽഡ് ചെയ്യാനും നല്ല അവസരങ്ങൾ സൃഷ്ടിക്കാനും വാൻ ഡെ ബീകിനായി. ഇന്നലെ ഗ്രീൻവുഡിന് നൽകിയ പാസ് വാൻ ഡെ ബീകിന്റെ മികവിന് തെളിവായിരുന്നു. ഇനി പ്രീമിയർ ലീഗിലും ഒലെ വാൻ ഡെ ബീകിനെ മധ്യനിരയിൽ പരിഗണിക്കണം എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ആരാധകർ ആവശ്യപ്പെടുന്നത്. ഇനിയും ഒലെ വാൻ ഡെ ബീകിനെ ബെഞ്ചിൽ ഇരുത്തിയാൽ അത് ഫുട്ബോൾ പ്രേമികൾക്കും വാൻ ഡെ ബീകിനും വലിയ നിരാശ നൽകും.

അയാക്സിൽ നിന്ന് എത്തിയത് മുതൽ ബെഞ്ചിൽ തന്നെയാണ് യുവതാരത്തിന്റെ സ്ഥാനം. മധ്യനിരയിൽ നല്ല ആരും ഇല്ലാഞ്ഞിട്ട് പോലും വാൻ ഡെ ബീകിനെ വിശ്വസിക്കാൻ ഒലെ ഇതുവരെ തയ്യാറായിട്ടില്ല.

Previous articleലാലിഗ ഗോളുകളിൽ ബെൻസീമക്ക് ഇരട്ട സെഞ്ച്വറി
Next articleഹര്‍മ്മന്‍പ്രീത് കൗര്‍ രണ്ടാം ഏകദിനത്തിനുണ്ടാകില്ല – ശിവ് സുന്ദര്‍ ദാസ്