“വാൻ ഡെ ബീക് മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ടീമിനെ അർഹിക്കുന്നു”

- Advertisement -

ഡച്ച് യുവതാരം വാൻ ഡെ ബീക് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തുന്നതിൽ സന്തോഷം ഉണ്ട് എന്ന് മുൻ ഡച്ച് ഇന്റർനാഷണൽ താരം റാഫേൽ വാൻ ഡെ വാർട്. വാൻ ഡെ ബീക് മാഞ്ചസ്റ്റർ യുണൈറ്റഡ് പോലൊരു ക്ലബ് അർഹിക്കുന്നു. അത്രയ്ക്ക് മികച്ച രീതിയിലാണ് താരം അവസാന വർഷങ്ങളിൽ കളിച്ചിരുന്നത് എന്ന് വാൻ ഡെ വാർട്ട് പറഞ്ഞു. അയാക്സിന്റെ താരമായ വാൻ ഡെ ബീകിനെ അഞ്ചു വർഷത്തെ കരാറിൽ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നത്.

ഏകദേശം 40 മില്യണോളം ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വാൻ ഡെ ബീകിനായി അയാക്സിന് നൽകുന്നത്.വാൻ ഡെ ബീക് യുണൈറ്റഡിൽ മികവ് തെളിയിക്കും എന്ന് ഉറപ്പാണ് എന്നും വാൻ ഡെ വാർട്ട് പറഞ്ഞു‌. താൻ മാത്രമല്ല ഹോളണ്ട് മുഴുവൻ വാൻ ഡെ ബീകിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് കാലത്തിനായി കാത്തിരികുകയാണെന്നും വാൻ ഡെ വാർട്ട് പറഞ്ഞു. 23കാരനായ വാൻ ഡെ ബീക് താമസിയാതെ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌

Advertisement