അലൻ എവർട്ടണിലേക്ക് തന്നെ എന്ന് നാപോളി

നാപോളിയുടെ മധ്യനിര താരം അലൻ ക്ലബ് വിടും എന്ന് നാപോളിയുടെ പ്രസിഡന്റ് ഒറിലിയോ ഡി ലൊറെന്റിസ് പറഞ്ഞു. തങ്ങൾ അലനോട് അവസാന യാത്ര പറഞ്ഞു കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. 29കാരനായ മിഡ്ഫീൽഡറെ 25 മില്യൺ നൽകിയാകും ആഞ്ചലോട്ടിയുടെ എവർട്ടൺ സ്വന്തമാക്കുന്നത്. നാപോളിക്ക് വേണ്ടി 200ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ് അലൻ‌.

താരം എവർട്ടണിൽ മൂന്ന് വർഷത്തെ കരാർ ആകും ഒപ്പിവെക്കുക. മുമ്പ് ഇറ്റലിയിൽ തന്നെ ഉഡിനെസയ്ക്ക് വേണ്ടിയും അലൻ കളിച്ചിട്ടുണ്ട്. ബ്രസീലിയൻ താരമായ അലൻ മുമ്പ് ബ്രസീൽ ദേശീയ ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്. അലനെയും ഒപ്പം കൊളംബിയൻ താരം ഹാമസ് റോഡ്രിഗസിനെയും സ്വന്തമാക്കാൻ ആയാൽ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന എവർട്ടന്റെ ലക്ഷ്യം പൂർത്തിയാക്കാൻ കഴിയും എന്ന് ആഞ്ചലോട്ടി വിശ്വസിക്കുന്നു.