“തന്റെ അവസരം വരും, ക്ഷമയുണ്ട്” – വാൻ ഡെ ബീക്

20201113 112509
- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിൽ അധികം അവസരം കിട്ടാതെ കഷ്ടപ്പെടുകയാണ് ഡച്ച് താരം വാൻ ഡെ ബീക്. താൻ കൂടുതൽ സമയം കളിക്കാൻ ഇഷ്ടപ്പെടുന്നു എന്ന് പറഞ്ഞ വാൻ ഡെ ബീക് തനിക്ക് പരാതി ഇല്ലാ എന്നും താൻ ഏറെ ക്ഷമയുള്ള വ്യക്തി ആണെന്നും പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് വളരെ മികച്ച ക്ലബാണ്. ഈ ക്ലബിലെ സമയം താൻ ആസ്വദിക്കുന്നുണ്ട്. എല്ലാവരും തന്നെ വലിയ രീതിയിൽ സഹായിക്കുന്നുണ്ട് എന്നും വാൻ ഡെ ബീക് പറഞ്ഞു.

തന്റെ അവസരം വരും എന്ന് തനിക്ക് ഉറപ്പുണ്ട്. ആ സമയത്തിനു വേണ്ടി തയ്യാറായി നിൽക്കുകയാണ് താൻ. പരിശീലകൻ ഒലെ തന്നോട് നിരന്തരം സംസാരിക്കുന്നുണ്ട്. അദ്ദേഹം തന്റെ പ്രകടനങ്ങളിൽ തൃപ്തനാണ്. താൻ ടീമിനെ മെച്ചപ്പെടുത്തുന്നിണ്ട് എന്ന് അദ്ദേഹത്തിനും അറിയാം. തന്റെ അവസരം തനിക്ക് കിട്ടും എന്ന് കോച്ചും ഉറപ്പ് നൽകിയുട്ടുണ്ട് എന്ന് വാൻ ഡെ ബീക് പറഞ്ഞു. ഡച്ച് ടീമിനു വേണ്ടി കഴിഞ്ഞ മത്സരത്തിൽ സ്പെയിനെതിരെ ഗോൾ നേടാൻ വാൻ ഡെ ബീകിനായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ ഇലവനിൽ എത്താൻ ഉടൻ സാധിക്കും എന്നാണ് വാൻ ഡെ ബീക് വിശ്വസിക്കുന്നത്.

Advertisement