“സങ്കടം കാരണം മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരങ്ങൾ ഇപ്പോൾ കാണാറില്ല”

Newsroom

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ദയനീയ പ്രകടനങ്ങൾ കാണാൻ ഉള്ള ശേഷി ഇല്ലാത്തതു കൊണ്ട് യുണൈറ്റഡ് മത്സരങ്ങൾ ഇപ്പോൾ കാണാറില്ല എന്ന് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ അന്റോണിയോ വലൻസിയ. കഴിഞ്ഞ സീസൺ അവസാനം ക്ലബ് വിട്ട വലൻസിയ യുണൈറ്റഡിനെ ഒരുപാട് സ്നേഹിക്കുന്ന താരങ്ങളിൽ ഒന്നാണ്. മാഞ്ചസ്റ്ററിന്റെ ഭൂരിഭാഗം മത്സരങ്ങളും താൻ കാണാറില്ല. അത് വേദന മാത്രമാണ് നൽകുന്നത്. വലൻസിയ പറഞ്ഞു.

താൻ കാണാൻ ശ്രമിച്ചു എങ്കിലും സങ്കടം കാരണം തനിക്ക് കണ്ടു നിൽക്കാൻ ആവുന്നില്ല എന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് തന്റെ ഹൃദയത്തിൽ വലുതായി തന്നെ ഉണ്ട്. ക്ലബ്, ആരാധകരും ഒക്കെ എനിക്ക് പ്രിയപ്പെട്ടതാണ്. തന്റെ ജീവിതത്തിലെ മികച്ച പത്തു വർഷമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിലേതെന്നും വലൻസിയ പറഞ്ഞു.