മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വെസ്റ്റ് ബ്രോമിന് എതിരെ

20210210 032634
Credit:Twitter

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വെസ്റ്റ് ബ്രോമിനെ നേരിടും. ലീഗിൽ 19ആം സ്ഥാനത്തുള്ള ടീമാണ് വെസ്റ്റ് ബ്രോം. എന്നാൽ ഇരുപതാം സ്ഥാനത്തുള്ള ഷെഫീൽഡ് യുണൈറ്റഡിനോട് അടുത്തിടെ പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് കരുതലോടെ മാത്രമാകും വെസ്റ്റ് ബ്രോമിനെതിരെ ഇറങ്ങുക. പരീക്ഷണങ്ങൾക്ക് നിൽക്കാതെ ശക്തമായ ടീമിനെ തന്നെ യുണൈറ്റഡ് അണിനിരത്തും.

മാഞ്ചസ്റ്റർ സിറ്റി ബഹുദൂരം മുന്നിൽ എത്തിയിരിക്കുന്നതിനാൽ ഇനിയും പോയിന്റ് നഷ്ടപ്പെടുത്തിയാൽ കിരീടം എന്ന സ്വപ്നം മാഞ്ചസ്റ്റർ യുണൈറ്റഡിന് എത്തിപ്പിടിക്കാൻ പറ്റാത്ത ദൂരത്ത് എത്തും. ഇപ്പോൾ മൂന്നാമതുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് വിജയിച്ച് രണ്ടാം സ്ഥാനം തിരിച്ചുപിടിക്കേണ്ടതുമുണ്ട്‌. യുവതാരം അമദ് ദിയാലോ ഇന്ന് യുണൈറ്റഡിനു വേണ്ടി അരങ്ങേറ്റം നടത്തിയേക്കും. പരിക്ക് മാറി എത്തിയ എറിക് ബായിയും ഇറങ്ങാൻ സാധ്യത ഉണ്ട്. രാത്രി 7.30നാണ് മത്സരം നടക്കുന്നത്.

Previous articleരണ്ടാം ഇന്നിംഗ്സില്‍ വിന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച, ലീഡ് 200 കടന്നു
Next articleചെന്നൈയില്‍ ഇംഗ്ലണ്ടിനെ വെള്ളംകുടിപ്പിച്ച് ഇന്ത്യ, സന്ദര്‍ശകര്‍ക്ക് നാല് വിക്കറ്റുകള്‍ നഷ്ടം