അഞ്ച് താരങ്ങളെ എങ്ങനെയെങ്കിലും വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്

- Advertisement -

ഈ സീസൺ അവസാനത്തോടെ അഞ്ചു താരങ്ങളെ വിൽക്കാൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ നോക്കുന്നത്. അറ്റാക്കിംഗ് താരമായ ലിംഗാർഡ്, മധ്യനിര താരം ആൻഡ്രെസ് പെരേര, ഡിഫൻഡർമാരായ ജോൺസ്, സ്മാളിംഗ്, പിന്നെ അലക്സിസ് സാഞ്ചസും. ഇവർ അഞ്ചു പേരെയും ഈ സീസണോടെ ഒഴിവാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബോർഡ്.

സ്മാളിങ് ഇപ്പോൾ റോമയിൽ ലോണിലാണ്. താരത്തിനു വേണ്ടി നിരവധി ക്ലബുകൾ രംഗത്തുണ്ട്. അതുകൊണ്ട് തന്നെ സ്മാളിങിനെ വിൽക്കൽ യുണൈറ്റഡിന് വലിയ പ്രയാസമുള്ള പണി ആയിരിക്കില്ല. ബാക്കി നാലു താരങ്ങളെയും വാങ്ങാൻ കാര്യമായി ആരും രംഗത്തില്ല. ഫിൽ ജോൺസും ലിഗാർഡും ക്ലബ് വിടുമെന്ന് നേരത്തെ സൂചനകൾ നൽകിയിട്ടുണ്ട്.

പെരേരയെ ക്ലബിൽ നിർത്തിയാലും അടുത്ത സീസണിൽ താരത്തിന് സോൾഷ്യാർ അവസരം നൽകിയേക്കില്ല‌. സാഞ്ചെസിനെ ആണെങ്കിൽ ഉയർന്ന ശമ്പളം ആയതിനാൽ ആരും വാങ്ങാൻ കൂട്ടാക്കുന്നില്ല. സാഞ്ചെസ് അടുത്ത സീസണിലും യുണൈറ്റഡിൽ തന്നെ തുടരാനാണ് സാധ്യത.

Advertisement