30000 പേർക്ക് ഭക്ഷണവുമായി ആഴ്സണൽ

- Advertisement -

കൊറോണ വൈറസ് ബാധ ലണ്ടണെ ആകെ ഉലച്ചിരിക്കുന്ന അവസരത്തിൽ സഹായവുമായി എത്തുകയാണ് പ്രമുഖ ഫുട്ബോൾ ക്ലബായ ആഴ്സണൽ. നോർത്ത് ലണ്ടണിലും പരിസരത്തുമായി 30000 ഭക്ഷണപൊതികൾ വിതരണം ചെയ്യാൻ ആണ് ആഴ്സണൽ തീരുമാനിച്ചിരിക്കുന്നത്. ഇതിനകം തന്നെ ആഴ്സണൽ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു.

ഭക്ഷണപൊതികൾ മാത്രമല്ല അവശ്യ സാധനങ്ങളും സാനിറ്റൈസർ, മാസ്ക് എന്നിവയും ആഴ്സണൽ ജനങ്ങളിൽ എത്തിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഒരു ലക്ഷം പൗണ്ട് പ്രാദേശിക സംഘടനകൾക്കും 50000 പൗണ്ട് ബ്രിട്ടീഷ് സർക്കാറിനും സംഭാവന ചെയ്യാനും ആഴ്സണൽ തീരുമാനിച്ചിരുന്നു.

Advertisement