“ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുക എന്നത് എളുപ്പമല്ല” – ജോസെ

- Advertisement -

പ്രീമിയർ ലീഗ് ക്ലബായ ടോട്ടൻഹാമിന് ഇത്തവണ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുക എന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല എന്ന് പരിശീലകൻ ജോസെ മൗറീനോ. ടീമിലെ പ്രധാന താരങ്ങൾക്ക് ഏറ്റ പരിക്ക് ടീമിനെ ആകെ വലയ്ക്കുക ആണ് എന്ന് ജോസെ പറഞ്ഞു. ഇപ്പോൾ പ്രീമിയർ ലീഗിൽ എട്ടാം സ്ഥാനത്താണ് സ്പർസ് ഉള്ളത്. ചാമ്പ്യൻസ് ലീഗ് യോഗ്യത കഷ്ടമാണെന്നും അടുത്ത സീസണിൽ ടീം മുഴുവൻ പരിക്കിൽ നിന്ന് മോചിതരായി വരുന്നതിനായി കാത്തിരിക്കുക ആണെന്നും ജോസെ പറഞ്ഞു.

ഏതു ടീമും അവരുടെ പ്രധാനപ്പെട്ട ഏഴു താരങ്ങൾ പരിക്ക് കാരണം പുറത്തായാൽ കഷ്ടപ്പെടും. ഇത് സാധാരണ കാര്യം മാത്രമാണ്. ജോസെ പറഞ്ഞു‌. ഇന്നലെ ജർമ്മൻ ക്ലബായ ലെപ്സിഗിനോട് പരാജയപ്പെട്ട് സ്പർസ് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായിരുന്നു. പ്രീമിയർ ലീഗിൽ ഇനിയുള്ള മത്സരങ്ങളിൽ തങ്ങളുടെ പരമാവധി നൽകുകയാണ് ലക്ഷ്യം എന്ന് ജോസെ പറഞ്ഞു. അടുത്ത മത്സരത്തിൽ തന്റെ മുൻ ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിനെയാണ് ജോസെ നേരിടേണ്ടത്.

Advertisement