ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് ആൻഫീൽഡിൽ

- Advertisement -

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് ആവേശപോരാട്ടമാണ് നടക്കാൻ ഉള്ളത്. ഇന്ന് നടക്കുന്ന രണ്ടാം പാദ മത്സരത്തിൽ ലിവർപൂൾ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ലിവർപൂളിന്റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ വെച്ചാകും മത്സരം നടക്കുക. ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ അത്ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. ഇന്ന് ആ സ്കോർ ലിവർപൂളിന് മറികടക്കേണ്ടതുണ്ട്.

കഴിഞ്ഞ സീസണിൽ ആൻഫീൽഡിൽ നടന്ന പോരാട്ടങ്ങളിൽ ബാഴ്സലോണയ്ക്ക് എതിരെ ഉൾപ്പെടെ വൻ തിരിച്ചുവരവുകൾ നടത്തിയിട്ടുള്ള ലിവർപൂൾ അത്തരമൊരു യൂറോപ്യൻ രാത്രി തന്നെയായിരിക്കും ഇന്നും പ്രതീക്ഷിക്കുന്നത്. എന്നാൽ കാര്യങ്ങൾ ലിവർപൂളിന് അത്ര എളുപ്പവുമല്ല. അവരുടെ പ്രധാന ഗോൾ കീപ്പർ അലിസൺ ഇന്ന് കളിക്കാൻ സാധ്യത കുറവാണ്. സമീപ കാലത്തെ ലിവർപൂളിന്റെ ഫോമും അവർക്ക് പ്രശ്നമാണ്.

കൊറോണ ഭീതി നിലനിൽക്കുന്നുണ്ട് എങ്കിലും ലിവർപൂൾ ഇന്ന് ആരാധകർക്ക് പ്രവേശനം നൽകുന്നുണ്ട്. ഇന്ന് രാത്രി 1.30നാണ് മത്സരം ആരംഭിക്കുക.

Advertisement