ഒരു യുവ ഡിഫൻഡറെ സൈൻ ചെയ്യാൻ ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്

Img 20210227 002429
- Advertisement -

ഇന്ത്യൻ യുവതാരങ്ങളെ സൈൻ ചെയ്ത് ഭാവിയിലേക്ക് മികച്ച സ്ക്വാഡ് ഒരുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു സൈനിംഗ് കൂടെ നടത്താൻ ഒരുങ്ങുകയാണ്. മണിപ്പൂർ സ്വദേശിയ യുവതാരം റുയിവാ ഹോർമിപാം ആണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തുന്നത്. താരത്തെ ദീർഘകാല കരാറിൽ സ്വന്തമാക്കാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. ഇപ്പോൾ പഞ്ചാബ് എഫ് സിയുടെ താരമാണ് റുയിവ.

ഈ സീസണിൽ പഞ്ചാബിനായി ഒമ്പത് മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ ഇന്ത്യൻ ആരോസിനായി ലോണി കളിച്ച് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ റുയിവക്ക് ആയിരുന്നു. ഇന്ത്യയുടെ യുവ ടീമുകൾക്ക് ആയി മുമ്പ് കളിച്ച താരമാണ് റുയിവ. 2019ൽ അണ്ടർ 18 സാഫ് കപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗമായിരുന്നു‌

Advertisement