ട്രെസഗെയ്ക്ക് ശസ്ത്രക്രിയ, നീണ്ടകാലം പുറത്തിരിക്കും

20210412 234311
- Advertisement -

ആസ്റ്റൺ വില്ലയുടെ താരം ട്രെസഗെയുടെ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി. താരം ഇനി ദീർഘകാലം വിശ്രമത്തിലായിരിക്കും. നാലു മാസത്തിൽ അധികം സമയം താരം പുറത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ടുകൾ. ലിവർപൂളിന് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു ട്രെസഗെക്ക് പരിക്കേറ്റത്. പരിക്കേറ്റിട്ടും തുടർന്ന് കളിക്കാൻ താരം ശ്രമിച്ചു എങ്കിലും വേദന കാരണം കളി തുടരാൻ ആയില്ല. ആസ്റ്റൺ വില്ലയുടെ യൂറോപ്യൻ മോഹങ്ങൾക്ക് വലിയ തിരിച്ചടിയാണ് ഈ പരിക്ക്. ഇപ്പോൾ ലീഗിൽ 44 പോയിന്റുമായി 11ആം സ്ഥാനത്താണ് ആസ്റ്റൺ വില്ല ഉള്ളത്. അടുത്തിടെ ആയി മികച്ച ഫോമിൽ കളിക്കുക ആയിരുന്നു ട്രെസഗെ

Advertisement