സൗതാമ്പ്ടണെ തകർത്ത് വെസ്റ്റ് ബ്രോം

20210413 004959
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ റിലഗേഷൻ സോണിൽ കഷ്ടപ്പെടുന്ന വെസ്റ്റ് ബ്രോമിന് ഒരു വലിയ വിജയം. ഇന്ന് സൗതാമ്പ്ടണെ നേരിട്ട വെസ്റ്റ് ബ്രോം എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് വിജയിച്ചത്. വെസ്റ്റ് ബ്രോമിന്റെ ഹോം ഗ്രൗണ്ടിൽ വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ പ്രകടനമാണ് കണ്ടത്. സൗതപ്ടന്റെ സ്ഥിരതയില്ലാത്ത സീസൺ തുടരുന്നതാണ് ഇന്നും കണ്ടത്.

32ആം മിനുട്ടിൽ പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് പെരേര ആണ് വെസ്റ്റ് ബ്രോമിന് ലീഡ് നൽകിയത്. 35ആം മിനുട്ടിൽ ഫിലിപ്സ് രണ്ടാം ഗോളും നേടി. 69ആം മിനുട്ടിൽ റോവിൻസൺ ആണ് വെസ്റ്റ് ബ്രോമിന്റെ മൂന്നാം ഗോൾ നേടിയത്. 90ആം മിനുട്ടിൽ ആശ്വാസ ഗീൾ നേടാൻ ഒരു പെനാൾട്ടി സൗതാമ്പ്ടണ് കിട്ടി എങ്കിലും വാർഡ് പ്രോസിന് പന്ത് ലക്ഷ്യത്തിൽ എത്തിക്കാൻ ആയില്ല. ഇന്ന് വിജയിച്ചു എങ്കിലും ഇപ്പോഴും വെസ്റ്റ് ബ്രോം ലീഗിൽ 19ആമത് തന്നെ നിൽക്കുകയാണ്.

Advertisement