അവസാന നിമിഷം ട്രയോരെയുടെ ബുള്ളറ്റ് ഷോട്ട്, വോൾവ്സിന് വിജയം

Img 20210410 090112
- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഫുൾഹാമിന്റെ ദയനീയ അവസ്ഥ തുടരുന്നു. ഹോം ഗ്രൗണ്ടിൽ ഒരിക്കൽ കൂടെ നിരാശ ഏറ്റുവാങ്ങിയിരിക്കുകയാണ് ഫുൾഹാം. ഇന്നലെ വോൾവ്സ് ആണ് ഫുൾഹാമിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വോൾവ്സിന്റെ വിജയം. അധികം അവസരങ്ങൾ സൃഷ്ടിക്കപ്പെടാത്ത മത്സരമായിരുന്നു ക്രേവൺ കോട്ടേജിൽ നടന്നത്.

ആദ്യ പകുതിയുടെ അവസാനത്തിൽ വില്ല്യൻ ജോസെയുടെ ഹെഡറിലൂടെ വോൾവ്സ് മുന്നിൽ എത്തിയതായിരുന്നു. എന്നാൽ വാർ പരിശോധനയിൽ ആ ഗോൾ ഓഫ്സൈഡ് ആണെന്ന് വിധിക്കപ്പെട്ടു. രണ്ടാം പകുതിയുടെ അവസാനമാണ് പിന്നെ വിജയ ഗോൾ വന്നത്. ഇഞ്ച്വറി ടൈമ ഫാബിയോ സില്വ നൽകിയ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിലേക്ക് കുതിച്ച അഡമ ട്രയോരെ ഒരു പവർഫുൾ ഷോട്ടിലൂടെ വലതുളക്കുക ആയിരുന്നു. ഈ പരാജയം ഫുൾഹാമിന്റെ പ്രീമിയർ ലീഗിൽ തുടരാം എന്ന മോഹത്തിന് വലിയ തിരിച്ചടിയാണ്.

Advertisement