ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്തെ ലീഡ് 6 പോയിന്റാക്കി ഉയർത്തി ലില്ലെ ജയം

20210410 101409
- Advertisement -

ഫ്രാൻസിലെ ലീഗ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. ഇന്നലെ ലീഗിലെ നിർണായക പോരാട്ടത്തിൽ മെറ്റ്സിനെ പരാജയപ്പെടുത്തിയതോടെ ഒന്നാം സ്ഥാനത്ത് ഉള്ള ലില്ലെയുടെ ലീഡ് ആറു പോയിന്റായി വർധിച്ചു. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ലില്ലെയുടെ വിജയം. തുടക്കത്തിൽ ലഭിച്ച പെനാൾട്ടി നഷ്ടമാക്കിയതാണ് മെറ്റ്സിന് പ്രശ്നമായത്. 17ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലെയ ആണ് നഷ്ടമാക്കിയത്.

പിന്നീട് തുർക്കിഷ് താരങ്ങളായ യിൽമാസും സെലികും ഗോളുകൾ നേടിയതോടെ ലില്ലെയുടെ വിജയം ഉറപ്പായി. ഈ വിജയം ലില്ലെയെ 32 മത്സരങ്ങളിൽ 69 പോയിന്റിൽ എത്തിച്ചു. 63 പോയിന്റുള്ള പി എസ് ജി ആണ് രണ്ടാമത് ഉള്ളത്. പി എസ് ജി ഒരു മത്സരം കുറവാണ് കളിച്ചത്. പി എസ് ജി ഇന്ന് സ്റ്റ്രാസ്ബർഗിനെ നേരിടുന്നുണ്ട്. ഇന്ന് വിജയിച്ചില്ല എങ്കിൽ പിന്നെ കിരീടം നേടുക പി എസ് ജിക്ക് പ്രയാസമാകും.

Advertisement