“തന്റെ മരണം വരെ ലിവർപൂൾ പ്രീമിയർ ലീഗ് കിരീടം ഉയർത്തരുത്”

Newsroom

ലിവർപൂളിന്റെ പ്രീമിയർ ലീഗ് കിരീടം എന്ന സ്വപ്നം നടക്കരുത് എന്ന അഭിപ്രായവുമായി അമേരിക്കൻ ഗോൾ കീപ്പർ ടിം ഹൊവാർഡ്. മുൻ എവർട്ടൺ താരവും മാഞ്ചസ്റ്റർ യുണൈറ്റഡ് താരവുമായ ടിം ഹൊവാർഡ് കടുത്ത ലിവർപൂൾ വിരോധിയാണ്. അദ്ദൃഹത്തിന്റെ മുൻ ക്ലബുകളുടെ പ്രധാന വൈരി ആയിരുന്നു ലിവർപൂൾ. ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും പ്രീമിയർ ലീഗിൽ ഇഞ്ചോടിഞ്ച് പോരിടുകയാണ്.

ലിവർപൂൾ തന്റെ ശ്വാസം നിലയ്ക്കുന്നത് വരെ പ്രീമിയർ ലീഗ് കിരീടം നേടരുത് എന്നാണ് ആഗ്രഹം എന്ന് ഹൊവാർഡ് പറഞ്ഞു. ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും സ്ഥിരതയാർന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. രണ്ട് മത്സരങ്ങളിൽ കൂടെ ഈ സ്ഥിരത ഇരു ടീമുകളും തുടർന്നാൽ മാഞ്ചസ്റ്റർ സിറ്റി കപ്പ് അടിക്കും എന്നും അത് നടക്കട്ടെ എന്നും ടിം ഹൊവാർഡ് പറഞ്ഞു. പ്രീമിയർ ലീഗ് ആരംഭിച്ച ശേഷം ഒരു കപ്പ് വരെ നേടാൻ കഴിയാത്ത വിഷമത്തിലാണ് ലിവർപൂൾ ഇപ്പോൾ ഉള്ളത്