ടിയേർനിക്ക് ഈ സീസണിൽ ഇനി കളിക്കാൻ ആകില്ല

ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ ശ്രമിക്കുന്ന ആഴ്സണലിന് വലിയ തിരിച്ചടിയേറ്റിരിക്കുകയാണ്. പരിക്ക് കാരണം കീറൻ ടിയേർനിക്ക് ഈ സീസണിന്റെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകുമെന്ന് ക്ലബ് സ്ഥിരീകരിക്കുന്നു. കോട്ട്ലൻഡ് ഇന്റർനാഷണലിന് ഇടതു കാൽമുട്ടിന് ശസ്ത്രക്രിയ ആവശ്യമാണ് എന്നാണ് ക്ലബ് അറിയിച്ചത്. ഉടൻ തന്നെ ശസ്ത്രക്രിയക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തും.

തിങ്കളാഴ്‌ച ക്രിസ്റ്റൽ പാലസിനോട് 3-0ന് തോറ്റ ഗണ്ണേഴ്‌സിന് ടിയേർണിയുടെ അഭാവം വലിയ നഷ്ടമാകും. സ്കോട്ട്‌ലൻഡുമായുള്ള അന്താരാഷ്ട്ര ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ 24-കാരന് കഴിഞ്ഞ വ്യാഴാഴ്ച പരിശീലനത്തിനിടെ ആയിരുന്നു പരിക്കേറ്റത്. ജൂണിൽ നടക്കുന്ന ലോകകപ്പ് പ്ലേ ഓഫിനുള്ള സമയത്ത് മടങ്ങി എത്തുക ആകും താരത്തിന്റെ ലക്ഷ്യം.