തിയാഗോക്ക് പരിക്ക്, അടുത്ത രണ്ട് ലിവർപൂൾ മത്സരങ്ങൾ നഷ്ടമാകും

Skysports Football Thiago Alcantara 5518376

ലിവർപൂൾ മധ്യനിര താരം തിയാഗോ അൽകാൻട്രയ്ക്ക് വീണ്ടും പരിക്ക്. താരത്തിന് കാഫ് ഇഞ്ച്വറി ആണെന്ന് ലിവർപൂൾ അറിയിച്ചു. ലിവർപൂളിന്റെ അടുത്ത രണ്ടു മത്സരങ്ങൾ താരത്തിന് നഷ്ടമാകും. ലീഗ് കപ്പിൽ നോർവിചിനെയും പ്രീമിയർ ലീഗിൽ ബ്രെന്റ്ഫോർഡിനെയും ആണ് ലിവർപൂൾ അടുത്ത മത്സരങ്ങളിൽ നേരിടേണ്ടത്. പരിക്കേറ്റ ഫർമീനോ, ട്രെന്റ് അർനോൾഡ് എന്നിവരും ലീഗ് കപ്പിൽ നോർവിചിനെതിരെ കളിക്കില്ല. അർനോൾഡിന് അവസാന മത്സരവും നഷ്ടമായിരുന്നു. ഫർമീനീ ഹാം സ്ട്രിങ് ഇഞ്ച്വറി ആയതിനാൽ അവസാന മൂന്ന് മത്സരങ്ങളും കളിച്ചിരുന്നില്ല.

Previous articleടോസ് ജയിച്ച് കോഹ്ലി, ആർ സി ബി ആദ്യം ബാറ്റു ചെയ്യും
Next articleലിവർപൂൾ യുവതാരം മൈൽസിന് ആദ്യ പ്രൊഫഷണൽ കരാർ